vijayan

കാട്ടാക്കട:ജോലി സ്ഥലത്തേക്കുപോകാൻ ബസിറങ്ങവെ അവശനായി കടവരാന്തയിൽ മൂന്നു മണിക്കൂറോളം കിടന്ന ആൾ ആശുപത്രിയിൽ മരിച്ചു.കുറ്റിച്ചൽ മാറാൻകുഴി മേക്കതിൽ കിഴക്കുംകര വീട്ടിൽ കെ.വിജയനാശാരി (56) ആണ് ആര്യനാട് ഗവ.ആശുപത്രിയിൽ മരിച്ചത്. മുളമൂട്ടിലെ വീട്ടുപകരണങ്ങൾ വില്ക്കുന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന വിജയനാശാരി ജോലി സ്ഥലത്തേക്കുപോകാൻ എത്തിയതായിരുന്നു.രാവിലെ മുളമൂട്ടിൽ ബസിറങ്ങുന്നതിനിടെ റോഡിൽ കുഴഞ്ഞുവീണു. അതോടെ, ചുമട്ടു തൊഴിലാളികളും നാട്ടുകാരുംചേർന്ന് കടവരാന്തയിൽ കിടത്തുകയും ഇയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയെ വിളിച്ചു വരുത്തുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ എത്തിക്കാൻ തയാറാകാതെ ബന്ധുക്കളെ അറിയിക്കാമെന്നു പറഞ്ഞു കടയുടമ മടങ്ങി. തുടർന്ന് നാട്ടുകാർ പൊലീസിന്റെ സഹായം തേടിയെങ്കിലും ജീപ്പില്ലാത്തതിനാൽ പഞ്ചായത്തിൽ വിവരം അറിയിക്കാനാണ് നിർദേശിച്ചത്. ഒടുവിൽ ചുമട്ടു തൊഴിലാളികൾ പിരിവെടുത്ത് ആംബുലൻസ് വിളിച്ച് വിജയനാശാരിയെ ആശുപത്രിയിലേക്ക് മാറ്റി.എന്നാൽ വൈകുന്നേരത്തോടെ മരണം സംഭവിച്ചു.