 
കാട്ടാക്കട:പ്ലാവൂർ ഗവ.ഹൈസ്കൂളിൽ കിഫ്ബി ഫണ്ടിൽ നിന്നും 3 കോടി ചെലവഴിച്ച് നിർമ്മിച്ച പുതിയ മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.മന്ത്രി പ്രൊഫ.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു.മന്ത്രി തോമസ് ഐസക് മുഖ്യാതിഥി ആയി.സ്കൂളിൽ മുഖ്യമന്ത്രിയുടെ ഓൺലൈൻ ഉദ്ഘാടനത്തിന് ശേഷം ഐ.ബി. സതീഷ് എം.എൽ.എ നിലവിളക്ക് കൊളുത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,ജില്ലാ പഞ്ചായത്ത് അംഗം രാധിക,കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ,വൈസ് പ്രസിഡന്റ് ലതകുമാരി,ബ്ലോക്ക് മെമ്പർമാരായ വി.ജെ.സുനിത,സരള ടീച്ചർ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്യാംകുമാർ,ജയകുമാർ,കാട്ടാക്കട എ.ഇ.ഒ ശ്രീകുമാർ,പി.ടി.എ പ്രസിഡന്റ് വി.ബിനുകുമാർ,എസ്. എം.സി ചെയർമാൻ കൃഷ്ണൻകുട്ടി,എം.പി.ടി.എ ചെയർപേഴ്സൺ ഹസീന,ഹെഡ്മാസ്റ്റർ ടി.കെ.ബാബുരാജ് എന്നിവർ സംസാരിച്ചു.