പാലോട്: ഭരതന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച പുതിയ മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ഡോ. തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ അങ്കണത്തിൽ നടന്ന യോഗത്തിൽ ഡി.കെ. മുരളി എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ബിൻഷ ബി. ഷറഫ് ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോമളം, വൈസ് പ്രസിഡന്റ് റാസി, ശ്രീകല, ചന്ദ്രബാബു, സന്തോഷ് കുമാർ, സതീശൻ, സെയ്ഫുദ്ദീൻ, ഹേമന്ദ്, ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.