
കാരേറ്റ്: നിർദ്ധന വൃദ്ധൻ കളമച്ചൽ സന്ധ്യാ മന്ദിരത്തിൽ കെ.ശശി (68) ചികിത്സാ സഹായം തേടുന്നു. രണ്ടുവർഷം മുൻപ് നട്ടെല്ലിന് ഓപ്പറേഷൻ നടത്തുകയും ആറ് മാസം കഴിഞ്ഞപ്പോൾ ശരീരം പൂർണമായും തളർന്നു പോകുകയുമായിരുന്നു. തൊഴിലുറപ്പിനു പോയ ഭാര്യയും രോഗിയായതോടെ ആകെ ഉണ്ടായിരുന്ന വരുമാനവും നിലച്ചു.മൂന്ന് പെൺമക്കളെയും വിവാഹം ചെയ്തയച്ചതോടെ വീട്ടിൽ വൃദ്ധ ദമ്പതികൾ മാത്രമാണ്. ചികിത്സയ്ക്കായി വീടു പണയപ്പെടുത്തി നാല് ലക്ഷത്തോളം രൂപ ബാങ്ക് വായ്പയും എടുത്തിട്ടുണ്ട്. മരുന്നിനും ഫിസിയോ തെറാപ്പിക്കുമൊക്കെയായി നല്ലൊരു തുക ദിവസേന വേണം. പണം കണ്ടെത്താൻ വഴിയില്ലാത്ത കുടുംബം സുമനസുകളുടെ സഹായം അഭ്യർത്ഥിക്കുകയാണ്. ശശിയുടെ അക്കൗണ്ട് നമ്പർ, 57056743245, IFSC SBIN OO70052.