
കാട്ടാക്കട:നെയ്യാർഡാം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മൂന്ന് രൂപ കോടി ചെലവഴിച്ച് നിർമ്മിച്ച പുതിയ മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.മന്ത്രി പ്രൊഫ.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു.മന്ത്രി തോമസ് ഐസക് മുഖ്യാതിഥിയായി പങ്കെടുത്തു.സ്ക്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സി.കെ. ഹരീന്ദ്രൻ.എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം രാധിക,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോതി ലാൽ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പന്തശ്രീകുമാർ,ബ്ലോക്ക് പഞ്ചായത്തംഗം സതികുമാർ,പി.ടി.എ പ്രസിഡന്റ് കെ.വിനോദ് കുമാർ,പ്രിൻസിപ്പൽ കൗസ്തുഭം, ഹെഡ്മിസ്ട്രസ് ശ്രീലത എന്നിവർ പങ്കെടുത്തു.