1

പൂവാർ: എം. വിൻസെന്റ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് പൂവാർ ഗവ. എൽ.പി സ്കൂളിൽ നിർമ്മിച്ച ബഹുനില മന്ദിരം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു. മന്ത്രി ഡോ. ടി.എം. തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തി. ഡോ. ശശി തരൂർ എം.പി മുഖ്യാഥിതിയായിരുന്നു. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനായ യോഗത്തിൽ പൊതു വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ സ്വാഗതം പറഞ്ഞു. എം. വിൻസെന്റ് എം.എൽ.എ സ്കൂൾ തല ഉദ്ഘാടനവും ശിലാഫലക അനാച്ഛാദനവും നിർവഹിച്ചു. പൂവാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ലോറൻസ്, വൈസ് പ്രസിഡന്റ് സീനത്ത് ജിസ്തി, പാറശാല ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആര്യദേവൻ, ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ അനില അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.