
മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് ' യോഗം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ്. ഫിറോസ് ലാൽ ഉദ്‌ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിതാസന്തോഷ് അദ്ധ്യക്ഷത വഹിച്ചു. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലൈജു, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സുഭാഷ് ചന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി. മണികണ്ഠൻ, ജോസഫിൻ മാർട്ടിൻ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എൽ. ലെനിൻ സ്വാഗതവും പ്ലാൻ കോ-ഓർഡിനേറ്റർ ഡോൺ. എസ്.എ നന്ദിയും പറഞ്ഞു.