
തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, 2016 മുതൽ ലഭിക്കേണ്ട അലവൻസുകൾ നൽകുക തുടങ്ങിയ ആവശ്യങ്ങളുമായി സമരം നടത്തുന്ന മെഡിക്കൽ കോളേജ് ഡോക്ടർമാരുമായി മന്ത്രി കെ.കെ.ശൈലജ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ചർച്ച നടത്തും. ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും ഒ.പി അടക്കം ബഹിഷ്‌കരിക്കുമെന്നും 18 മുതൽ അത്യാഹിത വിഭാഗം, കൊവിഡ് ചികിത്സ ഒഴികെ എല്ലാ ജോലികളും പൂർണമായും നിറുത്തിവയ്ക്കുമെന്നും സമരരംഗത്തുള്ള കേരള ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ നേതാക്കൾ വ്യക്തമാക്കിയിരുന്നു.