
തിരുവനന്തപുരം: മാജിക് പ്ലാനറ്റിലെ ഭിന്നശേഷിക്കുട്ടികൾക്ക് കലാവതരണത്തിലൂടെ തൊഴിൽ നൽകുന്ന യൂണിവേഴ്സൽ മാജിക് സെന്റർ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികളുടെ യോഗം നടന്നു. ' വിസ്‌മയ സാന്ത്വനം ' എന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മുനിസിപ്പാലിറ്റി അദ്ധ്യക്ഷന്മാർ തുടങ്ങിയവർ പങ്കെടുത്തു. മാജിക് അക്കാഡമിയും സാമൂഹ്യ സുരക്ഷാ മിഷനും തിരുവനന്തപുരം നഗരസഭയും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിലൂടെ വർഷം തോറും പരമാവധി കുട്ടികൾക്ക് തൊഴിൽ നൽകാനാണ് ഉദ്ദേശിക്കുന്നത്. മുനിസിപ്പാലിറ്റി അദ്ധ്യക്ഷന്മാരായ രാജമോഹനകുമാർ, സി.എസ്. ശ്രീജ, എസ്. കുമാരി, കെ.എം. ലാജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രാജ്‌മോഹൻ.എം, ബി. ഷൈലജാകുമാരി, ജെറോംദാസ്. സി, ആർ.എസ്. ശ്രീകുമാർ, ടി. മല്ലിക, ടി. ലാലി, ടി.ആർ. അനിൽകുമാർ, ഹരികുമാർ. എസ്, സനൽകുമാർ. ടി, ബീന ജയൻ, ജി.ഒ. ശ്രീവിദ്യ, ഷൈലജാ രാജീവൻ, ഷിനു.എൽ, ജി. ശാന്തകുമാരി, ബിജുകുമാർ.എം, എം.ഹസീന, ബാലിക്.എ, പ്രിയങ്ക, ബി.ബീന എന്നിവർ സംസാരിച്ചു. സാമൂഹ്യ സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ, മാജിക് അക്കാഡമി എക്‌സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, ഡയറക്ടർ ചന്ദ്രസേനൻ മിതൃമ്മല തുടങ്ങിയവർ പങ്കെടുത്തു.