vilappil

മലയിൻകീഴ് : വിളപ്പിൽ ഗവ: എൽ.പി.സ്കൂളിന് നിർമ്മിച്ച പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു.സ്കൂൾ തല ഉദ്ഘാടനം ഐ.ബി.സതീഷ്.എം.എൽ.എ നിർവഹിച്ചു.സ്കൂൾ ഒഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,വിളപ്പിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ, വൈസ് പ്രസിഡന്റ് ഡി.ഷാജി, നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.ബി.ബിജുദാസ് ,വിളപ്പിൽ പഞ്ചായത്ത് അംഗം ഫ്ളോറൻസ് സരോജം,പി.ടി.എ പ്രസിഡന്റ് എം.സി.സുരേഷ്,ഹെഡ്മിസ്ട്രസ് എസ്.ബിന്ദു എന്നിവർ സംസാരിച്ചു.