feb07a

ആറ്റിങ്ങൽ: തിരുവനന്തപുരം ലൈറ്റ് മെട്രോ ആറ്റിങ്ങൽ വരെ നീട്ടണമെന്ന് ടെക്നോപാർക്ക് സ്ഥാപക സി.ഇ.ഒയും മുൻ പ്ലാനിംഗ് ബോർഡ് അംഗവുമായ ജി. വിജയരാഘവൻ നിർദ്ദേശിച്ചു. ആറ്റിങ്ങൽ സുഹൃത് വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ' ആറ്റിങ്ങൽ നഗരം അടുത്ത അഞ്ചുവർഷം ' എന്ന സെമിനാറിൽ മോഡറേറ്ററായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭാ ചെയർപേഴ്സൺ എസ്. കുമാരി സെമിനാർ ഉദ്ഘാടനം ചെയ്‌തു. വേദി പ്രസിസന്റ് കെ ശ്രീവത്സൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ നഗരസഭാ ചെയർമാൻ എം. പ്രദീപ്, നഗരസഭാ വൈസ് ചെയർമാൻ ജി. തുളസീധരൻപിള്ള, ആർ. രാമു, അംബിരാജ, രാജേഷ് മാധവൻ, എൻ. രവീന്ദ്രൻ നായർ, എം. സതീഷ് ശർമ്മ, ജി. വിദ്യാധരൻപിള്ള, ബി.ആർ. ഷിബു, കെ. നിസാം എന്നിവർ സംസാരിച്ചു.