sec

തിരുവനന്തപുരം: കേരളത്തിലെ എയ്ഡഡ് സ്‌കൂളുകളിൽ ജോലി ചെയ്യുന്ന നാലായിരത്തോളം അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും നിയമനങ്ങൾ അംഗീകരിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ പറഞ്ഞു. അദ്ധ്യാപകർക്ക് മുൻകാല സർവീസ് ലഭിക്കുമെങ്കിലും ശമ്പളം ലഭിക്കില്ലെന്നത് ഉത്തരവിലെ ന്യൂനതയാണെന്നും അതിന് മാറ്റം വരുത്തി നിയമനത്തീയതി മുതലുള്ള ശമ്പളം ലഭിക്കുന്ന രീതിയിൽ ഭേദഗതി വരുത്തണമെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കുട്ടി അഹമ്മദ് കുട്ടിയും ജനറൽ സെക്രട്ടറി കൊല്ലം മണിയും ആവശ്യപ്പെട്ടു.