election

തിരുവനന്തപുരം:സ്ഥാനാർത്ഥി നിർണ്ണയത്തിൽ മുസ്ളീം സമുദായത്തിന് ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് കേരള മുസ്ളീം ജമാഅത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുമ്പോൾ റംസാൻ വ്രതകാലം പരിഗണിക്കണം.പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷത വഹിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളാൻ കൗൺസിൽ നേതാക്കളായ എ.എം ഹാരിസ് തൃശ്ശൂർ, എ.എ അഷറഫ് മാള, കെ.എം ഹാരിസ് കോതമംഗലം, പി.സയ്യിദ് അലി, മുഹമ്മദ് ബഷീർ ബാബു, വിഴിഞ്ഞം ഹനീഫ്, അഡ്വ: അഹമ്മദ് മാമൻ മലപ്പുറം എന്നിവരെ നിയോഗിച്ചു.