shanthivila-dineshan

തിരുവനന്തപുരം: ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നൽകിയ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശിനെ സൈബർ പൊലീസ് ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ഭാഗ്യലക്ഷ്മിയുടെ രണ്ടാമത്തെ പരാതിയിലാണ് നടപടി. യു ട്യൂബ് ചാനലിലൂടെ സ്വകാര്യ ജീവിതത്തെ മോശമായി ചിത്രീകരിക്കുന്ന പരാമർശങ്ങൾ ശാന്തിവിള ദിനേശ് നടത്തിയെന്നാണ് ഭാഗ്യലക്ഷ്മിയുടെ പരാതി. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കുമാണ് പരാതി കൈമാറിയത്. മുൻകൂർ ജാമ്യം നേടിയിട്ടുള്ളതിനാൽ ചോദ്യം ചെയ്തശേഷം ദിനേശിനെ വിട്ടയക്കുകയായിരുന്നു. നേരത്തെ തന്നെ വീഡിയോയും നീക്കം ചെയ്തിരുന്നു. മുൻപും ദിനേശിനെതിരെ ഭാഗ്യലക്ഷ്മി പരാതി നൽകിയിരുന്നു. അന്ന് ദിനേശിനെ സ്റ്റേഷനിൽ വിളിച്ച് താക്കീത് നൽകിയിരിന്നു.

 എന്നെ അറസ്റ്റ് ചെയ്‌തെന്നാണ് മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്ത. എനിക്ക് ജനുവരി 21ന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് അന്വേഷണ ഉദ്യോഗസ്ഥനെ കാണാൻ പോയത്. ഇൗ വാർത്തയ്ക്ക് പിന്നിൽ ആരാണെന്ന് വ്യക്തമായി അറിയാം.

-സംവിധായകൻ ശാന്തിവിള ദിനേശ്