first



തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ ക്ലാസുകളുടെ തുടർച്ചയായി 10, 12 ക്ലാസുകളിലെ റിവിഷൻ ഭാഗങ്ങൾ പ്രത്യേക ഓഡിയോ ബുക്ക് രൂപത്തിൽ കൈറ്റ് പുറത്തിറക്കി. പത്താം ക്ലാസിലെ മുഴുവൻ വിഷയങ്ങളുടെയും റിവിഷൻ ക്ലാസുകളുടെ ഓഡിയോ ബുക്കുകൾ ഇന്ന് മുതൽ firstbell.kite.kerala.gov.in ൽ ലഭ്യമാകുമെന്ന് കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് അറിയിച്ചു.
ഓരോ വിഷയവും ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ക്ളാസുകളായാണ് ഒരുക്കിയിരിക്കുന്നത്. എംപി 3 ഫോർമാറ്റിലുള്ള ഓഡിയോ ബുക്കുകൾ ഡൗണ്‍ലോഡ് ചെയ്യാനും സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാനും കഴിയും.

ശ്രവണ പരിമിതരായ കുട്ടികൾക്കായി ആംഗ്യഭാഷയിൽ തയ്യാറാക്കിയ പ്രത്യേക ക്ലാസുകളും തയ്യാറായി. കാഴ്ചപരിമിതർക്ക് ഉപയോഗിക്കാനായി സ്വതന്ത്രസോഫ്റ്റുവയറിലുള്ള 'ഓർക്ക' നേരത്തെതന്നെ സ്‌കൂളുകളിലേക്കുള്ള ലാപ്ടോപ്പുകളിൽ ലഭ്യമാക്കിയിരുന്നു.