കഴക്കൂട്ടം: മേനംകുളം ആറാട്ടുവഴി തീരദേശ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. വലിയതുറ സ്വദേശികളായ അമ്പാടി, ഉണ്ണി എന്നിവർക്കാണ് പരിക്ക്. ഇന്നലെ വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് മുന്നിൽ പോയ മറ്റൊരു ബൈക്കിൽ ഇടിച്ച് ഇരുവരും റോഡിൽ തെറിച്ച് വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ട ഇവർ റോഡിൽ കിടക്കുന്നത് യാത്രക്കാരാണ് കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. കൈകാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ ഓട്ടോയിലും ആംബുലൻസിലുമാണ് ആശുപത്രിയിലെത്തിച്ചത്. കൂട്ടിയിടിച്ച ബൈക്കിലെ യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല. അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു.