iffk

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ 25-ാം പതിപ്പ് 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എ.കെ. ബാലൻ അദ്ധ്യക്ഷനായിരിക്കും. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയാകും.

ലൈഫ് ടൈം അച്ചീവ്‌മെന്റ് ഷീൻലുക്‌ ഗൊദാർദിനു വേണ്ടിമുതിർന്ന സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഏറ്റുവാങ്ങും. ജി.പി രാമചന്ദ്രൻ രചിച്ച ഗൊദാർദ് പലയാത്രകൾ എന്ന പുസ്തകവും ഫെസ്റ്റിവൽ ബുള്ളറ്റിനും പ്രകാശനം ചെയ്യും. എം.എൽ.എമാരായ വി.കെ. പ്രശാന്ത്, എം. മുകേഷ്, ചലച്ചിത്ര അക്കാഡമി മുൻ ചെയർമാൻ ടി.കെ. രാജീവ് കുമാർ, മേയർ ആര്യാരാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്‌കുമാർ, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, കിലെ ചെയർമാൻ വി. ശിവൻകുട്ടി, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, വൈസ് ചെയർ പേഴ്സൺ ബീനാ പോൾ, സെക്രട്ടറി അജോയ് ചന്ദ്രൻ എന്നിവർ പങ്കെടുക്കും.


വംശഹത്യയുടെ നേർക്കാഴ്ചയുമായി ക്വോ വാഡിസ്, ഐഡ

ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്നിയൻ ചിത്രം ക്വോ വാഡിസ്, ഐഡയാണ് ഉദ്ഘാടന ചിത്രം. ബോസ്നിയൻ വംശഹത്യയുടെ പിന്നാമ്പുറങ്ങൾ പുതിയ കാഴ്ചപ്പാടിലൂടെ ആവിഷ്‌കരിക്കുന്നതാണ് ചിത്രം.

സെർബിയൻ ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ സ്രെബെനിക്ക കൂട്ടക്കൊലയെ ആധാരമാക്കി രൂപപ്പെടുത്തിയ ഈ ചിത്രം ഇത്തവണത്തെ ഓസ്‌കാർ നോമിനേഷൻ നേടിയിരുന്നു.

മ​ത്സ​ര​ ​വി​ഭാ​ഗ​ത്തിൽ

ചു​രു​ളി​യും​ ​ഹാ​സ്യ​വും

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ന്താ​രാ​ഷ്ട്ര​ ​ച​ല​ച്ചി​ത്ര​മേ​ള​യു​ടെ​ ​മ​ത്സ​ര​വി​ഭാ​ഗ​ത്തി​ൽ​ ​ഇ​ത്ത​വ​ണ​ 14​ ​ചി​ത്ര​ങ്ങ​ളു​ണ്ടാ​വും.​ ​ലി​ജോ​ ​ജോ​സ് ​പെ​ല്ലി​ശേ​രി​യു​ടെ​ ​ചു​രു​ളി,​ ​ജ​യ​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഹാ​സ്യം​ ​എ​ന്നി​വ​യാ​ണ് ​മാ​റ്റു​ര​യ്ക്കു​ന്ന​ ​മ​ല​യാ​ള​ ​ചി​ത്ര​ങ്ങ​ൾ.​ ​ബ്ര​സീ​ൽ,​ ​ഫ്രാ​ൻ​സ്,​ ​ഇ​റാ​ൻ​ ​തു​ട​ങ്ങി​യ​ ​പ​ത്തു​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​ചി​ത്ര​ങ്ങ​ളും​ ​മോ​ഹി​ത് ​പ്രി​യ​ദ​ർ​ശി​യു​ടെ​ ​ആ​ദ്യ​ ​ചി​ത്ര​മാ​യ​ ​കൊ​സ,​ ​അ​ക്ഷ​യ് ​ഇ​ൻ​ഡി​ഗ​റി​ന്റെ​ ​ക്രോ​ണി​ക്കി​ൾ​ ​ഒ​ഫ് ​സ്‌​പേ​സ് ​എ​ന്നീ​ ​ഇ​ന്ത്യ​ൻ​ ​ചി​ത്ര​ങ്ങ​ളും​ ​മ​ത്സ​ര​ ​വി​ഭാ​ഗ​ത്തി​ലു​ണ്ട്.
ചു​രു​ളി​യു​ടെ​ ​ആ​ദ്യ​ ​പ്ര​ദ​ർ​ശ​ന​മാ​ണ്.​ ​ഹാ​സ്യം​ ​വി​വി​ധ​ ​അ​ന്താ​രാ​ഷ്ട്ര​മേ​ള​ക​ളി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​ഇ​വി​ടെ​ ​മ​ത്സ​രി​ക്കു​ന്ന​ ​ഇ​റാ​നി​യ​ൻ​ ​ചി​ത്ര​മാ​യ​ ​'​ദെ​യ​ർ​ ​ഈ​സ് ​നോ​ ​ഈ​വി​ൾ​"​ 2019​ ​ലെ​ ​ബെ​ർ​ലി​ൻ​ ​ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ​ ​ഗോ​ൾ​ഡ​ൻ​ ​ബെ​യ​ർ​ ​പു​ര​സ്‌​കാ​രം​ ​നേ​ടി​യി​രു​ന്നു.​ ​മു​ഹ​മ്മ​ദ് ​റ​സോ​ൾ​ഫാ​ണ് ​സം​വി​ധാ​യ​ക​ൻ.