kerala-sarkar-rented-heli

തിരുവനന്തപുരം:ധൂർത്ത് നടത്തുന്നുവെന്ന ആക്ഷേപമുയർന്ന സാഹചര്യത്തിൽ, അമിത വാടക നൽകിയുള്ള ഹെലികോപ്ടർ ഉപയോഗം അവസാനിപ്പിക്കാൻ സർക്കാർ ആലോചന. നിലവിലെ കാലാവധി മാർച്ച് മാസത്തിൽ തീരുന്ന മുറയ്ക്ക് ഹെലികോപ്ടർ വേണ്ടെന്ന് വച്ചേക്കും.

11 സീറ്റുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്ടറിന് ഒരു മാസം 20 മണിക്കൂർ പറക്കാൻ 1.44 കോടി രൂപയാണ് വാടക. ജി.എസ്.ടിയും ചേരുമ്പോൾ ഒന്നരക്കോടിയിലധികമാവും. ഇരുപത് മണിക്കൂറിലധികം പറന്നാൽ ഓരോ മണിക്കൂറിനും 67000 രൂപ വീതം അധികം നൽകണം. കഴിഞ്ഞ വർഷം ഏപ്രിൽ 16 മുതൽ ഇൗ തുക നൽകിപ്പോരുകയാണ്. 18 കോടിയോളം രൂപ ഇതിനകം വാടകയിനത്തിൽ നൽകിക്കഴിഞ്ഞു.

വനമേഖലയിലെ മാവോയിസ്റ്റ് നിരീക്ഷണം, ശബരിമല സീസണിലെ ആകാശ നിരീക്ഷണം, തീരമേഖലയിലെ സുരക്ഷ പരിശോധന എന്നിവയുടെ ആവശ്യങ്ങൾ പറഞ്ഞ് പൊലീസ് വകുപ്പാണ് ഹെലികോപ്റ്റർ എടുത്തത്. എന്നാലിത് മുഖ്യമന്ത്രിക്ക് പറന്ന് നടക്കാനാണെന്ന ആരോപണമാണ് ഉയർന്നത്.