
കോവളം :കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.എസ്.യു കോവളം നിയോജക മണ്ഡലം പ്രസിഡന്റ് സച്ചിൻ സൈമന്റെ നേതൃത്വത്തിൽ നടത്തിയ ജയ് കിസാൻ ട്രാക്ടർ റാലി പുതിയതുറയിൽ ഡോ.ശശിതരൂർ എം.പി ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞത്ത് നടന്ന സമാപനസമ്മേളനം അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വിൻസെന്റ് ഡി.പോൾ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ.ശിവകുമാർ, ജില്ലാ പഞ്ചായത്തംഗം സി.കെ.വത്സലകുമാർ, പുഷ്പം സൈമൺ, പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അയൂബ്ഖാൻ, കെ.എസ്.യു ജില്ലാ ഭാരവാഹികളായ അജിൻദേവ്, വി.പി.വിഷ്ണു,പ്രഗീത്.ജി.ജി,സജന.ബി.സജൻ, കെ.എസ്.യു ബ്ലോക്ക് ഭാരവാഹികളായ നന്ദു പയറ്റുവിള, അനൂപ് ശരത് ബാലരാമപുരം, സുഫൈദ്, അനീഷ്, അർച്ചന, ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് മുജീബ് റഹ്മാൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സക്കീർ ഹുസൈൻ,വിഴിഞ്ഞം മണ്ഡലം പ്രസിഡന്റ് വിശ്വനാഥൻ നായർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മനോജ് കോവളം, വിഴിഞ്ഞം മണ്ഡലം പ്രസിഡന്റ് ഷാനു കബീർ തുടങ്ങിയവർ പങ്കെടുത്തു.