
ആലപ്പുഴ: ടി.ടി.എ.കെ ബാങ്ക് ഓഫ് ബറോഡ കേരള സ്റ്റേറ്റ് ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പ്സ് ജൂനിയർ ബോയ്സ് സിംഗിൾസ് ഫൈനലിൽ ആലപ്പുഴയുടെ അമീർ അഫ്ത്താബ് ജേതാവായി. ആലപ്പുഴയുടെ തന്നെ ആദിത്യ വി.ജോസഫാണ് റണ്ണർ അപ്പ്. (സ്കോർ: 11-8, 3-11, 11-6, 11-7, 10-12, 12-10). മൂന്നാം സ്ഥാനത്ത് തൃശുരിലെ ജേക്ക് അൻസെൽ ജോണും ആലപ്പുഴയിലെ മിലൻ ബി. നായരുമാണ്.
ജൂനിയർ ഗേൾസ് വിഭാഗത്തിൽ തിരുവനന്തപുരത്തെ പ്രണതി പി. നായർ വിജയിയായി. ആലപ്പുഴയുടെ റീവ അന്ന മൈക്കിളാനണ് റണ്ണർഅപ്പ്. (സ്കോർ: 9-11, 11-7, 11-9, 6-11, 12-10, 7-11, 11-7). കൊല്ലത്തെ എഡ്വിന എഡ്വേർഡും വയനാട്ടിലെ ജൂലിയ ജോഷിയും മൂന്നാം സ്ഥാനം നേടി. ജൂനിയർ കൂടാതെ യൂത്തിലും സബ് ജൂനിയറിലും ചാമ്പ്യനായ പ്രണതി ട്രിപ്പിൾ ക്രൗൺ നേടി.
ട്രോഫികൾ ആലപ്പുഴ വൈ.എം.സി.എ ടേബിൾ ടെന്നിസ് അക്കാഡമി അരീനയിൽ വിതരണം ചെയ്തു.
ടേബിൾ ടെന്നിസ് അസോസിയേഷൻ ഓഫ് കേരള (ടി.ടി.എ.കെ) പ്രസിഡന്റ് എൻ.ഗണേശൻ, ഹോണററി സെക്രട്ടറി മൈക്കിൾ മത്തായി, എ.ഡി.ടി.ടി.എ പ്രസിഡന്റ് ഡോ.ബിച്ചു എക്സ്. മലയിൽ, ആലപ്പുഴ ഡിസ്ട്രിക്ട് ബാസ്ക്കറ്റ് ബാൾ അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് ജോസഫ്, പി.കെ.വെങ്കിട്ടരാമൻ, ജോൺ ജോർജ്, ബൈജു ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.