
തിരുവനന്തപുരം:സംസ്ഥാനത്തിന്റെ പവർഹൗസെന്ന് വിശേഷിപ്പിക്കാവുന്ന ഇടുക്കിയിലെ മൂലമറ്റത്ത് കഴിഞ്ഞയാഴ്ചത്തേത് തുടർച്ചയായ നാലാമത്തെ പൊട്ടിത്തെറി. കാലാവധി കഴിഞ്ഞ് പത്തു വർഷം പിന്നിട്ടിട്ടും പുതിയത് നിർമ്മിക്കാതെ ചുവപ്പുനാടയിൽ കുരുങ്ങിയ പവർഹൗസിൽ ഇനിയൊരു പൊട്ടിത്തെറിയുണ്ടായാൽ കേരളം ഇരുട്ടിലാകുമെന്നാണ് ആശങ്ക.
സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതിയിൽ മുപ്പത് ശതമാനവും ഉത്പാദിപ്പിക്കുന്നതും, പുറമെ നിന്നുള്ള വൈദ്യുതിയുടെ അളവിനനുസരിച്ച് ഉത്പാദനം നിയന്ത്രിക്കുന്നതും മൂലമറ്റം പവർഹൗസാണ്. 130 മെഗാവാട്ട് ശേഷിയുള്ള ആറു ജനറേറ്ററാണ് നിലയത്തിലുള്ളത്.
ലൈറ്റ്നിംഗ് അറസ്റ്ററാണ് വെള്ളിയാഴ്ച വൈകിട്ട് പൊട്ടിത്തെറിച്ചത്. നിലയത്തിലെ എല്ലാ ജനറേറ്ററുകളും ട്രിപ്പായി പ്രവർത്തനം നിലച്ചു. പരിശോധനകൾ നടത്തി വെള്ളിയാഴ്ച രാത്രി 1,2,5,6 ജനറേറ്ററുകൾ പ്രവർത്തിപ്പിച്ചു. 3,4 ജനറേറ്ററുകൾ കൂടുതൽ പരിശോധനകൾക്ക് ശേഷം
ഈയാഴ്ച പ്രവർത്തനം ആരംഭിക്കും. .പവർഹൗസിലെ ഒരു ജനറേറ്ററിന് 25 വർഷത്തെ ആയുസ്സാണ് നിർമാതാക്കളായ ജനറൽ ഇലക്ട്രിക്കൽസ് നിശ്ചയിച്ചിരുന്നത്. പരമാവധി രണ്ടു ലക്ഷം മണിക്കൂർ പ്രവർത്തിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ , ഇതിനകം, 35 വർഷവും മൂന്നു ലക്ഷം മണിക്കൂറും പിന്നിട്ടു.
കഴിഞ്ഞ ഒരു വർഷം
പൊട്ടിത്തെറി
2020 ജനുവരി 20ന് രണ്ടാം നമ്പർ ജനറേറ്ററിൽ
2020 ഫെബ്രുവരി 1ന് 6–ാം നമ്പർ ജനറേറ്ററിന്റെ മിന്നൽ രക്ഷാചാലകത്തിൽ
2020 ഒക്ടോബർ 23ന് രണ്ടാം നമ്പർ ജനറേറ്ററിന്റെ വൈൻഡിങ്
2021 ഫെബ്രുവരി 5 ന് നാലാം നമ്പർ ജനറേറ്ററിന്റെ ഐസുലേറ്റർ
മൂലമറ്റം
സമുദ്ര നിരപ്പിൽനിന്ന് 200 അടി ഉയരത്തിലാണു പവർ ഹൗസിന്റെ തറനിരപ്പ്. ഇടുക്കി ജലാശയത്തിന്റെ ഭാഗമായ കുളമാവ് ഡാമിൽ നിന്നു പെൻസ്‌റ്റോക്ക് പൈപ്പുകൾ വഴി
വെള്ളമെത്തിച്ചാണ് വൈദ്യുതി ഉൽപാദനം. പവർ ഹൗസിനു 463 അടി നീളവും 65 അടി വീതിയും 115 അടി ഉയരവുമുണ്ട്. ഒരു വർഷം 350 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉൽപാദനം. ഒരു ദിവസം പരമാവധി 32 ലക്ഷം യൂണിറ്റ്
നന്നാക്കാൻ
ആളില്ല
1975 കാലഘട്ടത്തിലെ കനേഡിയൻ നിർമിത ജനറേറ്ററുകളാണ് നിലയത്തിലുള്ളത്. സ്‌പെയർപാർട്സൊന്നും കിട്ടാനില്ല. നന്നാക്കാൻ അറിയാവുന്നവരുമില്ല. കാനഡയിൽ പോയി പരിശീലനം നേടിയവരെല്ലാം വിരമിച്ചു