general

ബാലരാമപുരം:കേരള സർക്കാരിന്റെ റീബിൽഡ് പദ്ധതിയുടെ സഹായത്തോടെ വി.എഫ്.സി.കെയുടെ തേമ്പാമുട്ടം സ്വാശ്രയ കർഷക സമിതിയിൽ തളിർ ഗ്രീൻ കാർഷിക കേന്ദ്രം മന്ത്രി അഡ്വ.വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.അഡ്വ.എം.വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ ആദ്യവിൽപ്പന നടത്തി.ജില്ലാ പഞ്ചായത്ത് മെമ്പർ കോട്ടുകാൽ വിനോദ്,​ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ പ്രീജ,​ പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ,​ബ്ലോക്ക് മെമ്പർ അഖില,​വാർഡ് മെമ്പർ എസ്.രജിത് കുമാർ,​ ഇ.വി.പ്രസാദ്,​ അനിത എന്നിവർ സംബന്ധിച്ചു.വി.എഫ്.പി.കെ ഫാർമർ ഡയറക്ടർ ഗീതാകുമാരി,​വി.എഫ്.സി.കെ ഡെപ്യൂട്ടി മാനേജർ കൃഷ്ണകുമാർ,​ എസ്.കെ.എസ്.പ്രസിഡന്റ് ചന്ദ്രകുമാർ എന്നിവർ സംബന്ധിച്ചു.ജില്ലാ മാനേജർ ഷീജ മാത്യൂ സ്വാഗതവും എസ്.സുദർശനൻ നന്ദിയും പറഞ്ഞു.