
ജി. പ്രജേഷ് സെന്നിന്റെ ചിത്രം തിരുവനന്തപുരത്ത്
വെള്ളത്തിന് ശേഷം ജി. പ്രജേഷ് സെൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് മേരി ആവാസ് സുനോ എന്ന് പേരിട്ടു. മഞ്ജുവാര്യരും ജയസൂര്യ യും നായികാനായികൻമാരാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് തുടങ്ങി. യൂണിവേഴ്സൽ സിനിമാസിന്റെ ബാനറിൽ ബി. രാകേഷ് നിർമ്മിക്കുന്ന ചിത്രം രജപുത്ര റിലീസ് തിയേറ്ററുകളിലെത്തിക്കും. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ.