kaekkara

വക്കം: വക്കം - കായിക്കര കടവ് പാലത്തിന്റെ അപ്രോച്ച് റോഡിനായുള്ള അതിർത്തി കല്ല് സ്ഥാപിക്കൽ നാളെ നടക്കും. വക്കത്ത് കായിക്കരക്കടവ് പാലവും അനുബന്ധ പ്രവർത്തനങ്ങളും വക്കത്തിന്റെ മുഖഛായ മാറ്റുമെന്ന വാർത്ത ഞായറാഴ്ച കേരള കൗമുദി ചിത്രം സഹിതം നൽകിരുന്നു. ഇതിന് പിന്നാലെയാണ് അപ്രോച്ച് റോഡ് കല്ലിടൽ. കിഫ്ബി ഫണ്ടിൽ 28.5 കോടി രൂപ ചിലവഴിച്ച് നിർമ്മാണം ആരംഭിക്കുന്ന പാലത്തിേനോട് ചേർന്ന് വരുന്ന അപ്രോച്ച് റോഡ് നിർമ്മാണത്തിനുള്ള സ്ഥലമെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് അതിർത്തി കല്ലിടൽ.

നാളെ രാവിലെ 10.30ന് കല്ലിടൽ നടപടികൾ നടക്കും. അപ്രോച്ച് റോഡിന് വക്കം, അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തുകളിൽ നിന്നും 55 സെന്റ് സ്ഥലം ആവശ്യമാണ്. 13 സ്വകാര്യ വ്യക്തികളിൽ നിന്നുമാണ് സ്ഥലം പൊന്നും വിലക്ക് ഏറ്റെടുക്കുന്നത്. ഇത് സംബന്ധിച്ചുള്ള ഗസറ്റ് നോട്ടിഫിക്കേഷർ 2020 മാർച്ച് 18ന് ഇറക്കിയിരുന്നു.

നിലവിൽ നിർമ്മിക്കുന്ന പാലത്തിനോടൊപ്പം വരുന്ന റോഡിന്റെ അലൈമെന്റ് പ്രകാരം മരാമത്ത് പാലം വിഭാഗം ഇതിനിടയിൽ സ്ഥലം മാർക്ക് ചെയ്ത് കഴിഞ്ഞിട്ടുണ്ട്. പാരിസ്ഥിതി ആഘാത പഠനവും ഇതിനകം കഴിഞ്ഞു. സി.പി.ആർ തയ്യാറാക്കി എസ്റ്റിമേറ്റും, റിവൈസ് ചെയ്ത ശേഷം അന്തിമമായി ആപ്രോച്ച് റോഡ് സ്ഥലം എടുപ്പ് കൂടി വേഗം പൂർത്തിയാക്കിയാൽ പാലം നിർമ്മാണത്തിനായിട്ടുള്ള ടെഡന്റർ നടപടിയിലേക്ക് കടക്കുമെന്ന് അഡ്വ. ബി. സത്യൻ എം.എൽ.എ പറഞ്ഞു.