
അശ്വതി: ശത്രുക്കളെ നേരിടും. കേസിൽ വിജയം കാണുന്നു. ശിരോരോഗം ഫലം. ഗണപതിയെ ഭജിക്കണം.
ഭരണി: കായിക താരങ്ങൾക്കും കലാപ്രവർത്തകർക്കും ബഹുമതി. ധനാധിക്യമുണ്ടാകും. മുരുകനെ ഭജിക്കണം.
കാർത്തിക: ശുചിത്വപരിപാലനത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തും. സന്താനത്തിന് ഉയർച്ച. ശിവനെ ഭജിക്കണം.
രോഹിണി: അമ്മാവനോ ബന്ധുക്കളോ ശത്രുക്കളാകാം. അതിഥി സൽക്കാരം വേണ്ടിവരും. പാദരോഗത്തിന് ശമനം കാണുന്നു. ദേവിയെ ഭജിക്കണം.
മകയിരം: വിവാഹതടസം മാറി കിട്ടും. വീടിന്റെ ചിലഭാഗങ്ങൾ പുതുക്കിപ്പണിയും. ഗണപതി കടാക്ഷം ഉണ്ടാകും.
തിരുവാതിര: വാഹനങ്ങൾ സ്വന്തമാക്കും. ലോട്ടറിഭാഗ്യം, വയറുവേദനയ്ക്ക് ശാന്തതയുണ്ടാകും. ഹനുമാനെ ഭജിക്കുന്നത് നന്മവരുത്തും.
പുണർതം: സന്താനങ്ങൾക്ക് കമ്പനി ജോലിയോ വിദേശബന്ധ ജോലിയോ ലഭിക്കും. പിതൃവഴി ബന്ധുനഷ്ടം. ഭഗവതിയെ ഭജിക്കുന്നത് ഉത്തമം.
പൂയം: പൂർവിക കുടുംബക്ഷേത്രത്തിൽ ദർശനം നടത്തും. അഗതികളുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ പതിയും. ശ്രീരാമനെ ഭജിക്കണം.
ആയില്യം: പട്ടാളം, പൊലീസ്, ശാസ്ത്രജ്ഞർതുടങ്ങിയ ജോലികൾ ചെയ്യുന്നവർക്ക് ഉയർച്ചയുണ്ടാകും. ജീവിതത്തിൽ സന്തോഷമുണ്ടാകും. ശ്രീകൃഷ്ണനെ ഭജിക്കണം
മകം: ഭാര്യവീട്ടുകാരുമായി തർക്കമുണ്ടാകും. സഹോദര സഹായം കിട്ടും. രോഗത്തിന് ശമനം കാണുന്നു. അയ്യപ്പനെ ഭജിക്കണം.
പൂരം: സഹോദരങ്ങൾക്ക് ആളായും സാമ്പത്തികമായും സഹായം എത്തിക്കും. സന്താനങ്ങൾക്ക് ഉയർച്ച. കുടുംബക്ഷേത്ര ദർശനം മനഃസന്തോഷം തരും.
ഉത്രം: രാഷ്ട്രീയം, സിനിമ, സംഗീത മേഖലയിലുള്ളവർക്ക് നല്ല കാലം. ധനം വന്നുചേരും. യാത്രാഭാഗ്യവും ഫലം. ശിവനെ ഭജിക്കണം.
അത്തം: കൃഷിയിൽ നേട്ടമുണ്ടാകും. കയറ്റു മതി നടത്തുന്നവർക്കും ലാഭം കിട്ടുന്ന കാലം. ബന്ധുജനങ്ങൾക്ക് രോഗാരിഷ്ടതയുണ്ടാകും. ഗണപതിയെ ഭജിക്കണം.
ചിത്തിര: മുടങ്ങികിടന്ന വീടുപണി പുനരാരംഭിക്കും. ഭാര്യവീട്ടുകാർ സഹായിക്കും. ഉദരരോഗം സൂക്ഷിക്കണം. വിഷ്ണുഭജനം ഉത്തമം.
ചോതി: മനസിനെ അലട്ടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും. സന്താനത്തിന് രോഗാരിഷ്ടത. പലവിധ ബന്ധുസഹായവും കിട്ടും. ഗണപതിയെ ഭജിക്കണം.
വിശാഖം: വിചാരിക്കാതെ സ്നേഹിതർ പിണങ്ങി പോകാനുള്ള സാദ്ധ്യത ഉണ്ട്. മക്കൾക്ക് പുതിയ ജോലിഭാഗ്യം. ഭാര്യാബന്ധുക്കൾ സഹായിക്കും. ഭദ്രകാളി ഭജനം ഉത്തമം.
അനിഴം: കുടുംബത്തിൽ കാരണവർ സ്ഥാനം ഏറ്റെടുക്കേണ്ടിവരും. ഉന്നത ഉദ്യോഗസ്ഥരുമായി അടുപ്പമുണ്ടാവും. ശ്രീകൃഷ്ണഭജനം ഉത്തമം.
തൃക്കേട്ട: പങ്കാളി ബിസിനസ്, നിർമ്മാണമേഖലയിൽ വിജയം. സ്നേഹിതരുടെ സഹായം ലഭിക്കും. നാഗപ്രീതിയും ഗണപതി ഭജനവും ഉത്തമം.
മൂലം: ആരോഗ്യരക്ഷയ്ക്ക് പുതിയ മരുന്നുകൾ കഴിക്കേണ്ടിവരും. ഉറക്കക്കുറവും നയനരോഗവും മനസിനെ അലട്ടും. ശിവപ്രീതി നന്മയുണ്ടാക്കും.
പൂരാടം: സന്താനങ്ങളാൽ ധനനഷ്ടമുണ്ടാകും. ജോലിസ്ഥലത്ത് ആനുകൂല്യങ്ങൾ കിട്ടും. വാഹനനേട്ടം ഉണ്ടാകും. മുരുകനെ ഭജിക്കണം.
ഉത്രാടം: അധികാരപ്പെട്ട ഉദ്യോഗസ്ഥന്മാർ മുഖാന്തിരം പ്രതീക്ഷിച്ച ജോലി കിട്ടും. പുതിയ വസ്ത്രഭാഗ്യം. ദേവിയെ ഭജിക്കണം.
തിരുവോണം: വാഹനം, ഭൂമി, ഗൃഹം ഇത്യാദി ബന്ധങ്ങളിലൂടെ ധനം വന്നുചേരാം. സഹോദരങ്ങളുടെ ഉപദേശം തേടേണ്ടിവരും. ശിവപ്രീതി ഉത്തമം.
അവിട്ടം: പുതിയ ആരാധനാലയത്തിൽ ദർശനം നടത്തും. തൊഴിൽ ഉയർച്ച. മംഗളകർമ്മത്തിൽ ഏർപ്പെടും. ശ്രീകൃഷ്ണനെ ഭജിക്കണം.
ചതയം: ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കി കൈയടി വാങ്ങും. ബന്ധുസഹായം കിട്ടും. മുട്ടുവേദന കുറഞ്ഞുകിട്ടും. അയ്യപ്പനെ ഭജിക്കണം.
പൂരുരൂട്ടാതി: സാമ്പത്തിക വിഷമതകൾ മനസിനെ ആകുലപ്പെടുത്തും. പിതൃബന്ധുക്കൾ വഴി അകലും. സ്നേഹിതർ സഹായം എത്തിക്കും. ശിവപ്രീതി നിറയെ സന്തോഷം തരും.
ഉതൃട്ടാതി : കുടുംബത്തിൽനിന്നും കുറച്ചുസമയം അകന്നു നിൽക്കേണ്ടിവരും. സന്താനത്തിന് വിദ്യാനേട്ടവും ഉയർച്ചയും ഫലം. ദേവിയെ ഭജിക്കണം.
രേവതി: സഹോദരങ്ങളും പിതൃതുല്യരും അകന്നുപോകും. അവകാശങ്ങൾ ചൊല്ലി തർക്കമുണ്ടാകാതെ സൂക്ഷിക്കണം. അമ്മാവൻ ഉപദേശിച്ച് നന്മ കണ്ടെത്തും. ശിവ പ്രസാദം നേടണം.