chennithala

തിരുവനന്തപുരം: വയനാട് വന്യജീവീ സങ്കേതത്തിന് ചുറ്റമുള്ള പ്രദേശങ്ങളെ അതീവ പാരിസ്ഥിതിക പ്രധാന്യമുള്ള മേഖലയാക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമിറക്കിയ വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു. പ്രദേശത്ത് ദശാബ്ദങ്ങളായി അധിവസിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ ജീവിതം അനിശ്ചിതത്വത്തിലാക്കാനേ വിജ്ഞാപനം ഉപകരിക്കൂ. നിർമ്മാണ പ്രവർത്തനങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനത്തിന്റെയും നിരോധനമാണ് ഇതിലൂടെ ഉണ്ടാകുക.