
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങൾ നാളെ (ബുധൻ) തുടങ്ങും. രാവിലെ 10.30 ന് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം എം.എൻ സ്മാരകത്തിൽ ചേരും.11,12,13 തീയതികളിൽ സംസ്ഥാന കൗൺസിൽ യോഗം രാവിലെ 11 മണി മുതൽ തമ്പാനൂരിലുള്ള ടി.വി സ്മാരകത്തിൽ (ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ ഹാൾ) ചേരുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തന്നെയാകും യോഗങ്ങളുടെ മുഖ്യ അജൻഡ.