mullappally-ramachandran


തിരുവനന്തപുരം: സർക്കാർതലത്തിൽ നടക്കുന്ന ധൂർത്തിന് ഒടുവിലത്തെ ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഏഴുപേരുടെ നിയമനമംഗീകരിക്കാൻ ചട്ടം മാറ്റിയെഴുതിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രിയെന്ന ഏകാധിപതിയുടെ മുന്നിൽ മന്ത്രിസഭ തന്നെ അപ്രസക്തമാവുകയാണ്. പേഴ്സണൽ സ്റ്റാഫ് നിയമനത്തിന്റെ അടിസ്ഥാന രേഖയായ സ്‌പെഷ്യൽ റൂളിൽ പൊളിറ്റിക്കൽ സെക്രട്ടറി, പ്രസ് അഡ്വസൈർ, പ്രസ് സെക്രട്ടറി, പൊളിറ്റിക്കൽ സെക്രട്ടറിയുടെ സ്റ്റാഫ് എന്നിങ്ങനെയുള്ള തസ്തികകളില്ല. ഇത് മറികടന്നാണ് സർക്കാർ ഉത്തരവിന്റെ പിൻബലത്തിൽ മാത്രം മുഖ്യമന്ത്രിയുടെ ഓഫീസിൽ പെൻഷൻ ലഭിക്കത്തക്ക വിധം ഏഴുപേരുടെ നിയമനം നടത്തിയത്.