
തിരുവനന്തപുരം: നദീജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന പ്രക്രിയ തുടങ്ങി. അരുവിക്കര, പനങ്കുട്ടിമല, മീനാട്, തൈക്കാട്ടശേരി, ചേർത്തല, കണ്ണൂരിലെ പരുവള്ളത്തുപ്പറമ്പ, പട്ടുവം എന്നിവിടങ്ങളിലാണ് വാട്ടർ അതോറിട്ടി നദീജലം ശുദ്ധീകരിക്കുന്ന റീസൈക്കിളിംഗ് യൂണിറ്റുകൾ സ്ഥാപിച്ചത്.
നദികളിൽ നിന്ന് ശേഖരിക്കുന്ന ജലം അരിച്ചെടുത്ത് വാട്ടർട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് കടത്തിവിട്ട് മൂല്യം പരിശോധിച്ച് ശുദ്ധീകരിക്കേണ്ട വെള്ളത്തിലേക്ക് രാസപദാർത്ഥങ്ങൾ കടത്തിവിടുന്നു. ഇരുമ്പ്, മാംഗനീസ് തുടങ്ങിയവയുടെ സാന്നിദ്ധ്യം കൂടുതലാണെങ്കിൽ അവ നീക്കം ചെയ്യുന്നതിന് വെള്ളം എയറേറ്ററുകളിലൂടെ കടത്തിവിടും. ക്ലാരിഫയർ വഴി കൊയാഗലേഷൻ, ഫ്‌ലോക്കലേഷൻ നടത്തി 90 ശതമാനത്തിലധികം മാലിന്യവും നീക്കും. മണൽ അരിപ്പയിലൂടെ കടത്തി അവശേഷിക്കുന്ന മാലിന്യവും നീക്കി ക്ലോറിനേഷൻ നടത്തി വിതരണം നടത്തും.