bell-of-faith

വർക്കല:വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന വയോധികരെ സഹായിക്കുന്ന പൊലീസിന്റെ ബെൽ ഒഫ് ഫെയ്ത്തിന് ഇലകമൺ ഗ്രാമപഞ്ചായത്തിൽ തുടക്കമായി.കായൽപ്പുറത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ ബെൽ ഘടിപ്പിച്ചാണ് അയിരൂർ എസ്.ഐ നിസാറുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചത്.ആരോഗ്യപ്രശ്നങ്ങൾ അലട്ടുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആപത്തുകൾ നേരിടുകയോ ചെയ്താൽ ബെൽ അമർത്തി അയൽക്കാരുടെ ശ്രദ്ധയിൽപെടുത്താം.പരിസരവാസികൾ ഇടപെട്ട് വിവരം പൊലീസിനെ അറിയിക്കും.കായൽപുറത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ ജനമൈത്രി ബീറ്റ് ഓഫീസർമാരായ ജയകുമാർ, എം.എസ്.ശ്രീകുമാർ, ഷജീർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൈജുരാജ്, അംഗങ്ങളായ ജിഷ, സെൻസി, സുനുസുദേവ് തുടങ്ങിയവർ പങ്കെടുത്തു.