1

പൂവാർ:കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലെ അടിമലത്തുറ,അമ്പലത്തുമൂല വാർഡുകളിലെ മത്സ്യത്തൊഴിലാളികളുടെ വീടുകൾക്ക് നമ്പർ നൽകമെന്നാവശ്യപ്പെട്ട് ന്നാവശ്യപ്പെട്ട് ഗ്രാമവാസികൾ നിവേദനം നൽകി.സംസ്ഥാന സർക്കാർ നെയ്യാറ്റിൻകര ഗവ.ബോയിസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച 'സാന്ത്വന സ്പർശം' അദാലത്ത് പരിപാടിയിൽ പങ്കെടുത്ത ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടി അമ്മ,ധനമന്ത്രി തോമസ് ഐസക് എന്നിവർക്ക് മുന്നിലാണ് നിവേദനം സമർപ്പിച്ചത്.അമ്പലത്തുമൂല വാർഡ് മെമ്പർ ആശ.ബി,സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ വർക്കിംഗ് സെക്രട്ടറി അടിമലത്തുറ ക്രിസ്തുദാസ് എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.