udf

തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പിണറായി സർക്കാരിന്റെ അനധികൃത നിയമനങ്ങൾക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ.ശൂരനാട് രാജശേഖരൻ പറഞ്ഞു.സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന റാങ്ക് ജേതാക്കൾ ആത്മഹത്യയ്ക്ക് തുനിഞ്ഞ സാഹചര്യത്തിൽ സമരവേദി സന്ദർശിക്കുകയായിരുന്നു അദ്ദേഹം. മൂന്നുലക്ഷത്തോളം അനധികൃത നിയമനങ്ങളാണ് അഞ്ച് വർഷമായി നടന്നിട്ടുള്ളത്. പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്ന് പോലും അഞ്ച് ശതമാനത്തിൽ കൂടുതൽ നിയമനം നടക്കുന്നില്ല. ഇവരെയെല്ലാം തഴഞ്ഞ് കൺസൾട്ടൻസികളുടെയും ഇഷ്ടക്കാരുടെ പിൻവാതിൽ നിയമനങ്ങളുടെയും പുറകെയാണ് സർക്കാർ.