dd

ചിറയിൻകീഴ്: ലയൺസ്‌ ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എയിലെ ക്ലബുകളിൽ ഒന്നായ ചിറയിൻകീഴ് ലയൺസ്‌ ക്ലബ് കുടുംബസംഗമം നടന്നു. ക്ലബ് പ്രസിഡന്റ് ടി. ബിജുകുമാർ അദ്ധ്യക്ഷ വഹിച്ച ചടങ്ങ് ലയൺസ്‌ റീജിയൻ 9 ചെയർപേഴ്സൺ വി. മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു.
20 വർഷം അംഗത്വം പൂർത്തീകരിച്ച ജി. ചന്ദ്രബാബു, കെ.വി. ഷാജു, എസ്. സലിംകുമാർ, ഡി. വിഭുകുമാർ, എസ്. അജിത്കുമാർ എന്നിവർക്ക് ഇന്റർനാഷണൽ പിൻ റീജിയൻ ചെയർപേഴ്സൺ നൽകി ആദരിച്ചു. ഷാജികുമാർ, താഹ എന്നിവർക്ക് ഡിസ്ട്രിക്ട് പിൻ പ്രസിഡന്റ് നൽകുകയും കെ.വി. ഷാജുവിന്റെ വിവാഹ വാർഷിക ചടങ്ങുകൾ സംഘടിപ്പിക്കുകയും ചെയ്തു. സെക്രട്ടറി കെ. രാജശേഖരൻ നായർ, എസ്. ജയകുമാർ, കെ.എ. കുമാർ, അനിൽകുമാർ.ആർ, ആർ.ആർ. ബിജു, ഷിയാസ്ഖാൻ, എസ്. സലിം കുമാർ, ബി. അനിൽ, രാധാകൃഷ്ണൻ നായർ, ബിന്ദു സലിം കുമാർ, മഞ്ജു ചന്ദ്രബാബു,സിനി ഷാജു എന്നിവർ പങ്കെടുത്തു.