chenkal-temple

പാറശാല:ലോക റെക്കാഡിൽ ഇടം നേടിയ ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതിചെയ്യുന്ന മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവും മഹാരുദ്ര യജ്ഞവും 26 മുതൽ മാർച്ച് 11 വരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും.ഉത്സവത്തിന് തുടക്കം കുറിച്ച് നടന്ന കാൽ നാട്ട് കർമ്മം ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ നടന്നു.ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം, ട്രസ്റ്റ് മെമ്പർ വൈ. വിജയൻ, ഓലത്താന്നി അനിൽ,ഭക്ത ജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.