lap

തിരുവനന്തപുരം: വിദ്യാർത്ഥികളെ സഹായിക്കാൻ കുറഞ്ഞവിലയ്ക്ക് ലാപ്ടോപ്പ് നൽകുന്ന കെ.എസ്.എഫ്.ഇ.യുടെ വിദ്യാശ്രീ സ്റ്റുഡന്റ് ലാപ്ടോപ്പിന് 144ലക്ഷം അപേക്ഷകർ.ഇവർക്ക് ലാപ്ടോപ്പ് നൽകുന്നത് സംബന്ധിച്ച സംസ്ഥാന ഐ.ടി.വകുപ്പിന്റെ ഉത്തരവിറങ്ങി.ഇതോടെ വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള ലാപ്ടോപ്പ് തിരഞ്ഞെടുത്ത് ഒാപ്ഷൻ നൽകാം. ഇതനുസരിച്ച് ഇൗ മാസം കെ.എസ്.എഫ്.ഇ. കമ്പനികൾക്ക് ലാപ്ടോപ്പ് ഒാർഡർ നൽകും. അപേക്ഷകർക്കെല്ലാം മൂന്നുമാസത്തിനകം ലാപ്ടോപ്പ് ലഭിക്കും.

15000 രൂപയ്ക്ക് ലാപ്ടോപ്പ് എന്നായിരുന്നു വാഗ്ദാനമെങ്കിലും ഇപ്പോൾ ഒാപ്ഷൻ നൽകുമ്പോൾ ഒരു ലാപ്ടോപ്പ് മാത്രമേ ഇൗ വിലയ്ക്ക് കിട്ടുകയുള്ളു. അതുതന്നെ സംസ്ഥാനസർക്കാർ സംരംഭമായ കൊക്കോണിക്സ് ലാപ്ടോപ്പാണ്. ഇതുവരെ പതിനായിരം ലാപ്ടോപ്പ് പോലും വിറ്റഴിച്ചിട്ടില്ലെന്നതാണ് ഇതിന്റെ പോരായ്മ.എയ്സർ,ലെനോവ,എച്ച്. പി. തുടങ്ങിയ ബ്രാൻഡഡ് ലാപ്ടോപ്പുകളും പദ്ധതിയനുസരിച്ച് കിട്ടുമെങ്കിലും വില 18000 രൂപയാണ്. അധികം വരുന്ന 3000 രൂപ വിദ്യാർത്ഥികൾ ഒറ്റത്തവണയായി അടയ്ക്കേണ്ടിവരും.

15000 രൂപയുടെ 30 തവണ ചിട്ടിയിൽ ചേരുന്ന കുടുംബശ്രീ അംഗങ്ങൾക്കാണ് മൂന്ന് ചിട്ടിത്തവണയടച്ചുകഴിഞ്ഞാൽ ലാപ്ടോപ്പിന് അപേക്ഷ നൽകാനാകുക.