iffk

തിരുവനന്തപുരം: നാളെ ആരംഭിക്കുന്ന 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

2500 പ്രതിനിധികളാണ് എത്തുക. കൈരളി, ശ്രീ, നിള, കലാഭവൻ, ടാഗോർ, നിശാഗന്ധി തിയേറ്ററുകളിലായി 2164 സീറ്റുകളാണ് സജീകരിച്ചിട്ടുള്ളത്. തിയേറ്ററുകളിൽ അണുനശീകരണം പൂർത്തിയായി. ഒന്നിടവിട്ട സീറ്റുകളിലായി റിസർവേഷൻ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. സിനിമതുടങ്ങുന്നതിന് 24മണിക്കൂർമുൻപ് റിസർവേഷൻആരംഭിച്ച് 2 മണിക്കൂർമുമ്പ് അവസാനിക്കും. സീറ്റ്നമ്പർ എസ്.എം.എസ് ആയി ലഭിക്കും.തെർമൽസ്‌കാനിംഗ് നടത്തിയതിനശേഷമായിരിക്കുംപ്രവേശനം.