തിരുവനന്തപുരം : കേരള ലളിതകലാ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ വട്ടിയൂർക്കാവ് ഭാരതീയ വിദ്യാഭവൻ സ്കൂളിലെ ചിത്രകലാ അദ്ധ്യാപകനായ അശ്വനികുമാർ .വി.എസിന്റെ ഏകാംഗ ചിത്രപ്രദർശനം 'ഗൃഹാതുര വർണ്ണങ്ങൾ' വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ 13ന് രാവിലെ 9ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഭാരതീയ വിദ്യാഭവൻ തിരുവവനന്തപുരം കേന്ദ്ര ചെയർമാൻ പ്രേമചന്ദ്രക്കുറുപ്പ് റിട്ട.ഐ.എ.എസ് അദ്ധ്യക്ഷത വഹിക്കും. കേരള ലളിതകലാ അക്കാഡമി നിർവാഹക സമിതി അംഗം കാരയ്ക്കാമണ്ഡപം വിജയകുമാർ, എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ഡോ.ആർ.ഹരികുമാർ, ഭാരതീയ വിദ്യാഭവൻ സ്കൂൾ പ്രിൻസിപ്പൽ സുനിൽ ചാക്കോ, കാർട്ടൂൺ അക്കാഡമി ട്രഷറർ എ. സതീഷ് എന്നിവർ സംസാരിക്കും. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടക്കുന്ന പ്രദർശനം രാവിലെ 10 മുതൽ 5 വരെ പ്രവേശനം സൗജന്യം. ഞായറാഴ്ച അവധി.ഫോൺ: 9446488623.