paarssala-hospital

പാറശാല: പാറശാല താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രിക്ക് തുടർച്ചയായി രണ്ടാം തവണയും സംസ്ഥാന സർക്കാരിന്റെ കായകൽപ്പ പുരസ്കാരം ലഭിച്ചു. ഈ പുരസ്കാരം ഒന്നിലധികം പ്രാവശ്യം നേടുന്ന സംസ്ഥാനത്തെ ആദ്യ ആശുപത്രിയാണ് പാറശാല താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രി. 15 ലക്ഷം രൂപയാണ് അവാർഡ് തുക.തുടർച്ചയായി രണ്ടാം തവണയും അവാർഡ് ലഭിച്ചതിന് കാരണക്കാരായ ആശുപത്രിയിലെ ഡോക്ടർമാർ,നഴ്സുമാർ മെഡിക്കൽ പാരാമെഡിക്കൽ ജീവനക്കാർ, ലബോറട്ടറി, ഡയാലിസിസ്സ് വിഭാഗം ജീവനക്കാർ, ഫാർമസിസ്റ്റ്മാർ,സുരക്ഷാ ജീവനക്കാർ,എൻ.എച്ച്.എം ജീവനക്കാർ, ഓഫീസ് സ്റ്റാഫ്,ആംബുലൻസ് ഡ്രൈവർമാർ, മറ്റു ജീവനക്കാർ തുടങ്ങി എല്ലാ വിഭാഗം ജീവനക്കാർക്കുമായി അവാർഡ് സമർപ്പിക്കുന്നതായി സൂപ്രണ്ട് ഡോ. ഉണ്ണികൃഷ്ണൻ അറിയിച്ചു.