
തിരുവനന്തപുരം: ബാങ്കിംഗ് മേഖലയിലേക്ക് കൂടുതൽ പേരെ കൊണ്ടുവരാൻ റിസർവ് ബാങ്ക് ശ്രമിക്കുന്നതായി ആർ.ബി.ഐ മേഖലാ ഡയറക്ടർ റീനി അജിത് പറഞ്ഞു.
ബാങ്കിംഗ് സാക്ഷരതാ വാരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു റീനി അജിത്. സംസ്ഥാനത്ത് സാക്ഷരത 100 ശതമാനത്തോളമാണെങ്കിലും സാമ്പത്തിക സാക്ഷരത 24 ശതമാനം മാത്രമാണെന്ന് ചടങ്ങിൽ സംസാരിച്ച എസ്.ബി.ഐ ജനറൽ മാനേജർ അരവിന്ദ് ഗുപ്ത പറഞ്ഞു. ബാങ്കിംഗ് സ്ഥാപനങ്ങൾ വായ്പ അനുവദിക്കുന്നതിലെ കാലതാമസമാണ് സാധാരണക്കാരെ അനൗപചാരിക വായ്പാ സ്രോതസുകളിലേക്ക് നയിക്കുന്നതെന്ന് കേരള, ലക്ഷദ്വീപ് ബാങ്കിംഗ് ഓംബുഡ്‌സ്മാൻ ജി. രമേശ് പറഞ്ഞു.സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി കൺവീനറും കാനറാ ബാങ്ക് ജനറൽ മാനേജരുമായ പി ബാലചന്ദ്രനും സംസാരിച്ചു.