viswa

മുടപുരം : കിഴുവിലം സർവീസ് സഹകരണ ബാങ്ക് ഭരണസമസിതി തിരഞ്ഞെടുപ്പിൽ ചിറയിൻകീഴ് ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.വിശ്വനാഥൻ നായരുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് പാനൽ മികച്ച വിജയം നേടി.ഉയർന്ന ഭൂരിപക്ഷത്തിലാണ് പാനൽ വിജയിച്ചത്.എൻ.വിശ്വനാഥൻ നായർക്ക് പുറമേ ചന്ദ്രശേഖരൻ നായർ,എ.ആർ.താഹ,ദേവരാജൻ,ജെ.ശശി,എ.ഷമീർ, ഷാനവാസ്.കെ,സുദേവൻ.എൻ,അല്ലിക,എസ്. ബിന്ദു,എൽ.സതീദേവി,എം.എസ്. അനി, സുദർശനൻ ബി എന്നിവരാണ് വിജയിച്ച മറ്റു സ്ഥാനാർത്ഥികൾ.കഴിഞ്ഞദിവസം നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് എൽ.ഡി.എഫ് പാനലുകൾ തമ്മിലായിരുന്നു മത്സരം. പ്രസിഡന്റായി എൻ. വിശ്വനാഥൻ നായരെയും വൈസ് പ്രസിഡന്റായി ജെ.ശശിയേയും തിരഞ്ഞെടുത്തു.വിശ്വനാഥൻ നായർ അഞ്ചാം തവണയാണ് പ്രസിഡന്റാകുന്നത്.ജെ. ശശി രണ്ടാം തവണയാണ് വൈസ് പ്രസിഡന്റാകുന്നത്.