
കുളത്തൂർ: വി.എസ്.എസ്.സിയുടെ കാർ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ച് കയറി മൂന്നുപേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്‌ക്ക് സൗത്ത് തുമ്പയിലേക്ക് വന്ന ഇന്നോവ കാർ വലിയ വേളിയിൽ വച്ച് റോഡരികിൽ പാർക്ക് ചെയ്‌തിരുന്ന സ്‌കൂട്ടറിനെ ഇടിച്ചുതെറിപ്പിച്ച ശേഷം സമീപത്തെ സ്റ്റേഷനറി കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ കാർ ഡ്രൈവർക്കും കാറിലുണ്ടായിരുന്ന വി.എസ്.എസ്.സി ഉദ്യോഗസ്ഥയ്‌ക്കും കടയിൽ സാധനം വാങ്ങാനെത്തിയ യുവതിക്കും പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുമ്പ പൊലീസ് കേസെടുത്തു.