kamukinkode

നെയ്യാറ്റിൻകര: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിൽ വാഴ്ത്തപ്പെട്ട ദേവസഹായം പിളളയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു.നെയ്യാറ്റിൻകര റീജിയണൽ കോ-ഓർഡിനേറ്റർ മോൺ ഡി.സെൽവരാജൻ പ്രതിഷ്ഠാ കർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായാണ് തിരുശേഷിപ്പ് പ്രതിഷ്ഠിച്ചത്. ദേവസഹായം പിളളയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയപ്പോൾ ദേവാലയത്തിൽ തിരുസ്വരൂപം സ്ഥാപിച്ചിരുന്നു. തെക്കൻ പ്രദേശത്ത് ദേവസഹായം പിളളയുടെ പ്രവർത്തന മണ്ഡലമായിരുന്ന കാലത്താണ് കമുകിൻകോട് കൊച്ചുപളളിയിൽ പ്രസിദ്ധമായ വിശുദ്ധ അന്തോണീസിന്റെ ഒന്നര അടി പൊക്കമുളള തിരുസ്വരൂപം ദേവസഹായംപിളള സ്ഥാപിച്ചത്.ചടങ്ങുകൾക്ക് ഇടവക വികാരി ഫാ.ജോയി മത്യാസ്, ഫാ.വിജിൻ ആഞ്ചലോസ്, ഫാ.തോമസ് ഈനോസ് തുടങ്ങിയവർ സഹകാർമ്മികരായി. ദേവാലയത്തിനുളളിൽ തിരുശേഷിപ്പ് പ്രതിഷ്ഠിക്കുന്നതിന് മുന്നോടിയായി പളളിക്ക് ചുറ്റും പ്രദക്ഷിണവും നടന്നു.