kuzhiyam

ചിറയിൻകീഴ്: കുഴിയം കോളനിയിൽ ഒരു കോടി രൂപ ചെലവഴിച്ച പദ്ധതികളുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു.അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻ‌‌ഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജലീൽ മുഖ്യാതിഥിയായി.അഴൂ‌ർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.സുര സ്വാഗതം പറഞ്ഞു.പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ‌‌ഡിംഗ് കമ്മിറ്റി ചെയർമാൻ ജി.വിജയകുമാർ,നിർമ്മിതി കേന്ദ്രം പ്രോജക്ട് മാനേജർ സിജു.എ.വി,പോത്തൻകോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ശ്രീജ.എസ്.ജി.നായർ എന്നിവർ പങ്കെടുത്തു.