bank-loan

തിരുവനന്തപുരം: സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി പട്ടികജാതി /പട്ടികവർഗ വികസന കോർപറേഷൻ നടപ്പാക്കുന്ന വായ്പാ പദ്ധതികളുടെ ഉദ്ഘാടനം 12 ന് ഉച്ചയ്ക്ക് 12 മണിക്ക് ഓൺലൈനായി മന്ത്രി എ.കെ. ബാലൻ നിർവഹിക്കും. കമ്പ്യൂട്ടർവത്കരണത്തിന്റെ സ്വിച്ച് ഓൺ കർമ്മം മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. 'ഇടം' എന്ന പേരിൽ വീട് വയ്ക്കാൻ സ്ഥലം വാങ്ങുന്നതിന് അഞ്ചു ലക്ഷം രൂപവരെ വായ്പ, കുടുംബശ്രീ ഗ്രൂപ്പുകൾക്ക് വായ്പാതുക അഞ്ചു ലക്ഷം രൂപയായി വർദ്ധിപ്പിക്കൽ തുടങ്ങിയ പദ്ധതികളുടെ പ്രഖ്യാപനമാണ് മന്ത്രി നിർവഹിക്കുക. ഗുണഭോക്താക്കൾക്ക് സമയബന്ധിതമായി വായ്പകൾ ലഭ്യമാക്കാൻ വികസിപ്പിച്ച സോഫ്‌റ്റ്‌വെയറിന്റെ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിക്കുമെന്ന് ചെയർമാൻ ബി.രാഘവൻ, മാനേജിംഗ് ഡയറക്ടർ ഡോ.എം.എ.നാസർ എന്നിവർ അറിയിച്ചു.