മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം വിവിധ പരിപാടികളോടെ 11 മുതൽ 18 വരെ നടക്കും. ഉത്സവ ദിവസങ്ങളിൽ രാവിലെ 4 .30 ന് പള്ളിയുണർത്തൽ,അഭിഷേകം തുടങ്ങിയവ ഉണ്ടാകും.11ന് രാവിലെ 5.15ന് മഹാഗണപതി ഹോമം,5.30ന് വിഷ്ണു സഹസ്രനാമം,7.30ന് ഭാഗവതപാരായണം,8.45ന് കലശപൂജ,9ന് ക്ഷേത്ര തന്ത്രി കീഴ്പേരൂർ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ തൃക്കൊടിയെറ്റ്,11.30ന് മഞ്ഞക്കാപ്പ് അഭിഷേകം, വൈകിട്ട് 6ന് വിദ്യാഭ്യാസ അവാർഡ് വിതരണം, 7ന് തോന്നയ്ക്കൽ മണികണ്ഠന്റെ പുരാണ കഥാപ്രഭാഷണം,6.40ന് അലങ്കാര ദീപാരാധന,7.50ന് വിളക്ക്,രാത്രി 8.30ന് തോറ്റംപാട്ട് ആരംഭം, 12ന് രാവിലെ 5.30ന് ഹരിനാമ കീർത്തനം,7ന് ഉദയാസ്തമയപൂജ, വൈകിട്ട് 5.30ന് കൊടുതി,രാത്രി 7.30 ന് അത്താഴപൂജയോടെ ഉദായ്സ്തമയപൂജ സമാപിക്കും,8ന് വിളക്ക്,13ന് രാവിലെ 5.30ന് ഭാഗവത പാരായണം,11ന് മഞ്ഞക്കാപ്പ് അഭിഷേകം,രാത്രി 8ന് വിളക്ക്,14 ന് രാവിലെ 5.30ന് ജ്ഞാനപ്പാന പാരായണം,9ന് വിശേഷാൽ നാഗരൂട്ട്,11ന് മഞ്ഞക്കാപ്പ് അഭിഷേകം,വൈകിട്ട് 5.30ന് മാലപ്പുറം പാട്ട്,രാത്രി 7.45ന് ദേവിയുടെ തൃക്കല്യാണം,15ന് രാവിലെ 5.30ന് ലളിതാസഹസ്രനാമ അർച്ചന,11ന് മഞ്ഞക്കാപ്പ് അഭിഷേകം,16ന് രാവിലെ 5.30ന് ഭാഗവത പാരായണം,8.30ന് കൊന്ന് തോറ്റുപാട്ട്,11.30ന് മഞ്ഞക്കാപ്പ് അഭിഷേകം,വൈകിട്ട് 5ന് തെക്കതിൽ പൊങ്കാല(പണ്ടാര അടുപ്പ് മാത്രം ),17ന് രാവിലെ 5.30ന് നാരായണീയ പാരായണം,8.45ന് അശ്വതി പൊങ്കാല, 10.30ന് മഞ്ഞക്കാപ്പ് അഭിഷേകം,വൈകിട്ട് 3ന് മേതാളി ഊട്ട്,5ന് വെള്ളപ്പുറം,യക്ഷിക്ക് പൂപ്പട വാരൽ,മാടന്കൊടുതി,രാത്രി 9ന് അശ്വതിവിളക്ക്,ഭരണി ദിവസമായ 18ന് രാവിലെ 4ന് ഉരുൾ സന്ധിപ്പ്,7.30ന് എഴുന്നള്ളത്ത്,വൈകിട്ട് 4ന് ശിങ്കാരിമേളം,5.30ന് പണ്ടാരതൂക്കം,രാത്രി 9ന് ചമയവിളക്ക് തുടർന്ന് കൊടിയിറക്ക്,വലിയ കാണിക്ക,ആചാര വെടിക്കെട്ട് 19ന് രാത്രി 7.30ന് ഗുരുസി.