mullappalli

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സി.പി.എമ്മിന്റെ പുതിയ നിലപാട് രാഷ്ട്രീയ അടുവുനയം മാത്രമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു. വിഷയം സങ്കീർണമാക്കിയത് സി.പി.എമ്മാണ്. സവർണരും അവർണരും തമ്മിലുള്ള ഭിന്നതയായിട്ടാണ് മുഖ്യമന്ത്രി അതിനെ ഒരു ഘട്ടത്തിൽ ചിത്രീകരിച്ചത്. പുതിയ സത്യവാങ്മൂലം എന്ന സി.പി.എം നിലപാട് വിശ്വാസികളെ വീണ്ടും വഞ്ചിക്കാനുള്ള തന്ത്രമാണ്. യു.ഡി.എഫ് പ്രഖ്യാപിത നിലപടാണ് സ്വീകരിച്ചത്. അധികാരത്തിൽ വന്നാൽ ഉറപ്പായും ആചരസംരക്ഷണ നിയമ നിർമ്മാണം നടപ്പാക്കും. ശബരിമല വിഷയത്തെ വോട്ട് ബാങ്ക് രാഷ്ട്രീയമായി കാണാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല.