panavilakam

പാറശാല: അംബേദ്‌കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവിൽ നവീകരിച്ച കുളത്തൂർ ഗ്രാമ പഞ്ചായത്തിലെ പൂഴിക്കുന്ന് പനവിളാകം കോളനിയിലെ നവീകരണ പ്രവർത്തനങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലൻ അദ്ധ്യക്ഷത വഹിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ. ബെൻഡാർവിൻ, കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. സുധാർജ്ജുനൻ, വാർഡ് മെമ്പർ, എസ്. രാജഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.