
കാട്ടാക്കട:കാട്ടാക്കട പഞ്ചായത്തിലെ കൊല്ലോട് വാർഡിൽ വനിതകൾക്കായി നിർമ്മിക്കുന്ന 'ഒപ്പം' വനിതാ മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം ഐ.ബി.സതീഷ് എം.എൽ.എ നിർവഹിച്ചു.എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 58.23 ലക്ഷം രൂപ ചെലവഴിച്ച് പൂർണമായും മുളയിൽ നിർമ്മിക്കുന്ന മന്ദിരമാണ് ഇവിടെ വരുന്നത്.സ്വയംപര്യാപ്ത കാട്ടാക്കട നിയോജകമണ്ഡലം സ്ത്രീകളിലൂടെ എന്ന കാഴ്ച്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സംരംഭം ആരംഭിക്കുന്നതെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം രാധിക,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി.ജെ.സുനിത,ശ്രീക്കുട്ടി,കാട്ടാക്കട ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.വിജയകുമാർ,ഗ്രാമ പഞ്ചായത്തംഗങ്ങൾ,ജെ.ബീജു,കോസ്റ്റ്ഫോർഡ് പ്രതിനിധി അപർണ്ണ എന്നിവർ സംസാരിച്ചു.