right-to-information

വൻകിട ക്ളബുകൾക്ക് ബാധകം

തിരുവനന്തപുരം: സർക്കാരിൽ നിന്നു ഗണ്യമായ സാമ്പത്തിക സഹായം പ്രത്യക്ഷമായോ പരോക്ഷമായോ
സ്വീകരിച്ച സ്വകാര്യ സ്ഥാപനങ്ങൾ, സൊസൈ​റ്റികൾ, ക്ലബുകൾ തുടങ്ങിയവയെ
വിവരാവകാശ നിയമത്തിന്റെ പരിധിയിൽപ്പെടുത്താൻ സംസ്ഥാന വിവരാവകാശ കമ്മിഷന്റെ സമ്പൂർണ്ണ യോഗം തീരുമാനിച്ചു.

വിവരാവകാശ നിയമത്തിലെ 2 (h) (d) (ii) വകുപ്പ് പ്രകാരം കേന്ദ്ര/സംസ്ഥാന
സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്ന
സർക്കാർ ഇതര സംഘടനകളും പൊതുഅധികാരസ്ഥാനത്തിന്റെ നിർവചനത്തിന്റെ പരിധിയിൽ വരുന്നതുകൊണ്ടാണിത്. അത്തരം സ്ഥാപനങ്ങൾ വിവരാവകാശ നിയമത്തിന്റെ നാലാം വകുപ്പിൽ അനുശാ
സിക്കുന്ന വിധം പൊതുവിവരാവകാശ ഉദ്യോഗസ്ഥനെയും അപ്പീൽ അധികാരിയെയും നാമനിർദ്ദേശം ചെയ്യണം. അവരുടെ പേരും സ്ഥാനപ്പേരും പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കണം.സ്ഥാപന
ങ്ങളുടെ പ്രവർത്തനവിവരങ്ങൾ വെബ്‌സൈ​റ്റിൽ പരസ്യം
ചെയ്യണം. സ്ഥാപനത്തിന്റെ പ്രവർത്തനം സംബന്ധിച്ച്
ചോദിക്കുന്ന ഏതു വിവരവും 30 ദിവസത്തിനകം നൽകണം.

സർക്കാർ ഭൂമി
തുച്ഛമായ വിലയ്ക്കോ, വാടകയ്ക്കോ,
പാട്ടത്തിനോ ലഭിച്ച സർക്കാർ ഭൂമിയിൽ പ്രവർത്തിക്കുന്ന സർക്കാരിതര സ്ഥാപനങ്ങൾക്ക് ബാധകം. സർക്കാരിൽ നിന്നുള്ള പരോക്ഷ
സാമ്പത്തിക സഹായമായി കണക്കാക്കും. സ്ഥാപനത്തിന്റെ ആസ്തിയുമായി തട്ടിച്ചുനോക്കുമ്പോൾ സർക്കാരിൽ
നിന്നു ലഭിച്ചത് ഗണ്യമായ സാമ്പത്തിക
സഹായമാണ്.

ബാധകമാവുന്ന സ്ഥാപനങ്ങൾ
പാട്ടവ്യവസ്ഥയിൽ ലഭിച്ച സർക്കാർ ഭൂമിയിൽ
പ്രവർത്തിക്കുന്ന ക്ലബുകൾ, സ്വാശ്രയ സ്‌കൂളുകൾ, കോളേജുകൾ, തുടങ്ങിയവ.