vk

വിതുര:വിതുര പഞ്ചായത്തിലെ മരുതാമല വാ‌ർ‌ഡിൽ ഷീല-ജോസ് ദമ്പതികൾക്ക് ജില്ലാ പഞ്ചായത്ത് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നി‌ർവഹിച്ചു. വീടിന്റെ പാല് കാച്ചൽ ഇന്നലെനടന്നു. വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ്, വെള്ളനാർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീലത, സി.പി.എം വിതുര ലോക്കൽകമ്മിറ്റി സെക്രട്ടറി എസ്.എൻ.അനിൽകുമാ‌ർ എന്നിവ‌ർ പങ്കെടുത്തു.